കോഴിക്കോട്ടെത്തിയ നരേന്ദ്ര മോഡി ആദ്യം സ്വന്തം പാര്‍ട്ടിക്കാര്‍ ബി ജെ പിക്ക് തന്നെ വോട്ടു ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വിജയ സങ്കല്‍പ്പ റാലി നടത്താന്‍ കോഴിക്കോട്ടെത്തിയ നരേന്ദ്ര മോഡി ആദ്യം സ്വന്തം പാര്‍ട്ടിക്കാര്‍ ബി ജെ പിക്ക് തന്നെ വോട്ടു ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വോട്ട് കച്ചവടം ഉറപ്പിച്ച കേരളത്തിലെ ബി ജെ പി ക്കാരെ പിന്തിരിപ്പിക്കാന്‍ മോഡിക്ക് കഴിയുമോയെന്നും പിണറായി ചോദിച്ചു. അവിശുദ്ധ കൂട്ടുകെട്ട് കൊണ്ട് ഇടതു പക്ഷത്തെ തോല്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും പിണറിയി കണ്ണൂര്‍ ഇരിട്ടിയില്‍ പറഞ്ഞു.

വോട്ട് കച്ചവടം ശീലമാക്കിയവരാണ് കേരളത്തിലെ ബി ജെ പി നേതാക്കളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ഇടക്കാലത്ത് ബി ജെ പി ദേശീയ നേതൃത്വം ഇടപെട്ട് ഇതിന് തടയിടാന്‍ നോക്കി. എന്നാല്‍ കച്ചവട ശീലം മാറ്റാന്‍ കേരളത്തിലെ ബി ജെ പി നേതാക്കള്‍ക്ക് കഴിഞ്ഞില്ല.

ഈ തിരഞ്ഞെടുപ്പിലും ബി ജെ പി യും കോണ്‍ഗ്രസ്സും തമ്മില്‍ കച്ചവടം ഉറപ്പിച്ചു കഴിഞ്ഞു.ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ തിരിഞ്ഞു നോക്കുമ്പോള്‍ അണികളെ കാണുന്നില്ല എന്നതായി സ്ഥിതി. വിജയ സങ്കല്‍പ്പ റാലി നടത്താന്‍ കോഴിക്കോട് വന്ന മോഡിക്ക് വോട്ട് കച്ചവടം ഉറപ്പിച്ച ബി ജെ പി നേതാക്കളെ പിന്തിരിപ്പിക്കാന്‍ കഴിയുമോ എന്ന് പിണറായി ചോദിച്ചു

കോണ്‍ഗ്രസ്സ് തിരിച്ച് ബി ജെ പി യെയും സഹായിക്കും. കേരള നിയമസഭയില്‍ ബി ജെ പി ക്ക് അക്കൗണ്ട് തുറന്ന് കൊടുത്തത് കോണ്‍ഗ്രസ്സാണ്. നേമത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു സുരേന്ദ്രന്‍ പിള്ളയ്ക്ക് കോണ്‍ഗ്രസ്സിന്റെ വഞ്ചനയുടെ കഥയാണ് പറയാനുള്ളത്.

ഇത്തവണയും കേരളത്തില്‍ കോണ്‍ഗ്രസ്സും ബി ജെ പി യും കച്ചവടം ഉറപ്പിച്ചെങ്കിലും അവിശുദ്ധ കൂട്ട് കെട്ടിന് ഇടത് പക്ഷത്തെ തടയാനാകില്ലെന്നും പിണറായി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here