ദിവസം 500 ദര്‍ഹം സമ്പാദിക്കാന്‍ കഷ്ടപ്പെട്ടിരുന്ന പ്രവാസിയില്‍ നിന്നും മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മ്മാതാവിലേക്ക്

മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രം ഇന്നലെ തിയേറ്ററുകളില്‍ എത്തിയിരുന്നു. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രം വൈശാഖ് തന്നെ സംവിധാനം ചെയ്ത പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പാണ്.

ചിത്രം നിര്‍മിച്ചത് നെല്‍സണ്‍ ഐപ്പ് എന്ന നിര്‍മാതാവാണ്. അദ്ദേഹത്തിന്റെ ജീവിതം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം.

ദുബായ്‌യിലെ നിരത്തുകളില്‍ ടാക്‌സി ഓടിച്ചു നടന്നിരുന്ന നെല്‍സണ്‍ ഐപ്പ് ഒരിക്കല്‍ പോലും വിചാരിച്ചില്ല ഇന്ന് താന്‍ ഇത്രയും മുതല്മുടക്കുള്ള ഒരു സിനിമയുടെ നിര്‍മ്മാതാവ് ആകുമെന്ന്.

ദിവസം 500 ദര്‍ഹം ഉണ്ടാക്കാന്‍ കഷ്ടപ്പെട്ടിരുന്ന ഒരു പ്രവാസിയില്‍ നിന്നും നെല്‍സണ്‍ ഇപ്പോള്‍ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്ന ആളായി മാറി കഴിഞ്ഞു. സ്വരുക്കൂട്ടിയ കാശ് കൊണ്ട് ആദ്യം ഒരു ലോറി വാങ്ങിയ അദ്ദേഹം പിന്നീട് മൂന്ന് വാഹനത്തിന്റെ ഉടമയായി.

എന്നാല്‍ മൂന്ന് വണ്ടികളില്‍ ഒന്ന് മറിഞ്ഞത് മൂലം ഉണ്ടായ ഭീമമായ നഷ്ടം നികത്താന്‍ മറ്റു വണ്ടികള്‍ വിറ്റ അദ്ദേഹം വീണ്ടും മുതലാളിയില്‍ നിന്ന് തൊഴിലാളി ആയി മാറി. അവിടെ നിന്നു ഏറെ കഷ്ടപ്പെട്ട് മുന്നിലേക്ക് വന്ന അദ്ദേഹം ഇന്ന് അസംഖ്യം വാഹനങ്ങളുടെ ഉടമയാണ്. ഇളയ കുഞ്ഞിന് പാല് വാങ്ങാന്‍ പോലും പണമില്ലാത്തിടത്തു നിന്നുമാണ് ഇന്നത്തെ ജീവിതത്തിലേക്ക് താന്‍ എത്തി നില്കുന്നത് എന്ന് ഈ കുന്നംകുളത്തുകാരന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News