ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ പരാജയപ്പെട്ടു

ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ പരാജയപ്പെട്ടു. ആം ആദ്മിയുടെ ഉപാധികള്‍ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവാത്തതോടെയാണ് സഖ്യനീക്കം പരാജയപ്പെട്ടത്. സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും.

ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ആംആദ്മി തീരുമാനമെടുത്തത്. എന്നാല്‍ ആം ആദ്മിയുടെ ഉപാധികള്‍ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവാഞ്ഞതോടെയാണ് ദില്ലിയിലും സഖ്യസാധ്യതകള്‍ പരാജയപ്പെട്ടത്.

ദില്ലിക്ക് പുറമേ ഹരിയാനയില്‍ സഖ്യത്തിലെത്താന്‍ നാല് സീറ്റുകള്‍ ആം ആദ്മി ആവശ്യപ്പെട്ടിരുന്നു. ദില്ലി ഹരിയാന ബോര്‍ഡറില്‍ വരുന്ന ഫരീദാബാദ്, കര്‍ണല്‍, ഗുര്‍ഗാവണ്‍, എന്നീ സീറ്റുകളാണ് പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ദില്ലിയിലെ രാഷ്ട്രീയ അന്തരീക്ഷമല്ല മറ്റ് സംസ്ഥാനങ്ങളിലെന്ന നിലപാടാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

ഇതിനിടയില്‍ ഹരിയാനയിലെ ജനനായക് ജനതാ പാര്‍ട്ടിയുമായി ആം ആദ്മി സഖ്യം രൂപീകരിച്ചു. കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്ന പ്രധാനപ്പെട്ട മൂന്ന് സീറ്റും ഹരിയാനയില്‍ ആം ആദ്മിക്ക് കിട്ടി. ഇതിന് പിന്നാലെയാണ് 7 ലോക്‌സഭ സീറ്റിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ആം ആദ്മി തയ്യാറായത്.

4സീറ്റുകളില്‍ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അവശേഷിക്കുന്ന 3 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ഇന്നോ നാളയോ പ്രഖ്യാപിക്കും. ചാന്ദനി ചൗക്കില്‍ നിന്നും കപില്‍ സിബലും, ന്യൂ ദില്ലിയില്‍ നിന്ന് അജയ് മാക്കനും, നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ നിന്ന് ജെ പി അഗര്‍വാളും ജനവിധി തേടും. എന്നാല്‍ കോണ്‍ഗ്രസ് ആംആദ്മി സഖ്യം പരാജയപ്പെട്ടതോടെ ദില്ലി പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News