ഇനി അയാളെ നേരിട്ട് കണ്ടാല്‍ ഞാന്‍ കരണത്തടിക്കും; പ്രശസ്ത ഗാനരചയിതാവിനെതിരെ ചിന്മയി ശ്രീപദ – Kairalinewsonline.com
DontMiss

ഇനി അയാളെ നേരിട്ട് കണ്ടാല്‍ ഞാന്‍ കരണത്തടിക്കും; പ്രശസ്ത ഗാനരചയിതാവിനെതിരെ ചിന്മയി ശ്രീപദ

കാരണം ആ ഒരു നീതി മാത്രമേ തനിക്ക് ലഭിക്കുകയുള്ളു എന്നും ചിന്മയി പറയുന്നു

തമിഴ് സിനിമയില്‍ മീടു ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ചത് വൈരമുത്തുവിനതിരെ ലൈംഗിക ആരോപണവുമായി ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി രംഗത്ത് എത്തിയതോടെ ആണ്.

വൈരമുത്തുവിനെ ഇനി നേരിട്ട് കണ്ടാല്‍ കരണത്തടിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ചിന്മയി.തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നോട് മോശമായി പെരുമാറിയ ആളിനെ ഖുശ്ബു കരണത്തടിച്ച സംഭവത്തോട് പ്രതികരിക്കെയാണ് ചിന്മയി ഇങ്ങനെ പറഞ്ഞത്.

വൈരമുത്തുവിനെ കാണാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും കരണത്തടിക്കും, കാരണം ആ ഒരു നീതി മാത്രമേ തനിക്ക് ലഭിക്കുകയുള്ളു എന്നും ചിന്മയി പറയുന്നു. തനിക്കതിനുള്ള പ്രായവും കരുത്തും ആയെന്നും ചിന്‍മയി കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ഒക്‌ടോബറിലാണ് ചിന്മയി ആരോപണം ഉന്നയിച്ചത്.

To Top