തെരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് ചന്ദ്രബാബു നായിഡു

ബിജെപിക്കതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും രൂക്ഷ വിമര്‍ശനവുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.

വോട്ടിംഗ് യന്ത്രത്തിലെ വ്യാപക ക്രമക്കേടിനെതിരെ ചന്ദ്രബാബുനായിഡു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.എന്നാല്‍ കമ്മീഷന്റെ സമീപനത്തില്‍ നിരാശയെന്നും ചന്ദ്രബാബുനായിഡു പ്രതികരിച്ചു.

ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശിലെ 25 ലോക്‌സഭ മണ്ഡലങ്ങളിലേക്കും, 175 നിമയസഭ സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പ് വെറും പ്രഹസനമാണെന്നും വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക ക്രമക്കേട് നടന്നെന്നും ആന്ധ്ര മുഖ്യമന്ത്രി ചന്ദബാബു നായിഡു കുറ്റപ്പെടുത്തു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ചന്ദ്രബാബു നായുഡു ഉന്നയിക്കുന്നത്.

ക്രമക്കേടിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ നേരില്‍കണ്ട് ചന്ദ്രബാബു നായിഡു പരാതി നല്‍കുകയും ചെയ്തു.

ഔദ്യോഗിക കണക്കനുസരിച്ച് 4,583 യന്ത്രങ്ങള്‍ വോട്ടെടുപ്പിനെ പ്രവര്‍ത്തന രഹിതമായെന്നും നായിഡു ചൂണ്ടിക്കാട്ടി. എന്നാല്‍ കമ്മീഷന്റെ നിലപാടില്‍ നിരാശയുണ്ടെന്ന് അദ്ദേഹം പരാതി നല്‍കിയ ശേഷം വ്യക്തമാക്കി.

ബിജെപി ജനാധിപത്യത്തെ ഇല്ലാതാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ പോലും ബിജെപി കൈകടത്തുകയാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനവും ബിജെപിയെ സഹായിക്കുന്ന തരത്തിലാണെന്നും ആരോപണം ഉന്നയിച്ച ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു.

രണ്ട് ദിവസം ദില്ലിയില്‍ തങ്ങുന്ന ചന്ദ്രബാബു നായിഡു പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News