ഒമാനില്‍ നാളെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്കുള്‍പ്പടെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് മന്ത്രാലയം അവധി നൽകി.

കനത്ത മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പാശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍, ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ അവധി ഉണ്ടാകില്ല. വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പിന്റെ പാശ്ചാത്തലത്തിലാണ് അധികൃതര്‍ നിര്‍ദേശവുമായി രംഗത്തെത്തിയത്.

മഴ സമയങ്ങളില്‍ വൈദ്യുത ബന്ധമുള്ള സ്ഥലങ്ങളില്‍ നിന്നും നീന്തല്‍ കുളത്തില്‍ നിന്നും മാറി നില്‍ക്കണമെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചിട്ടുണ്ട്.