ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് നാല് വിക്കറ്റിന്‍റെ അവിശ്വസനീയ ജയം.

മുംബൈയുടെ 187 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ കൂട്ടത്തകര്‍ച്ചയ്‌ക്കൊടുവില്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കേ ജയത്തിലെത്തി.

43 പന്തില്‍ 89 റണ്‍സെടുത്ത ബട്‌ലര്‍ , 26 പന്തില്‍ സഞ്ജു 31 റണ്‍സെടുത്ത് പിന്തുണ നല്‍കിയ സഞ്ജു വി. സാംസണ്‍ എന്നിവരുടെ മികവിലാണ് രാജസ്ഥാന്‍ ലക്ഷ്യം കണ്ടത്.

രഹാനെ 37 റണ്‍സിന് പുറത്തായി. നേരത്തെ 52 പന്തില്‍ 81 റണ്‍സെടുത്ത ഡി കോക്കിന്‍റെ അര്‍ദ്ധ സെഞ്ച്വറിയും , 47 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും പ്രകടനമാണ് മുംബെയെ മികച്ച നിലയില്‍ എത്തച്ചത്. ഹര്‍ദീക് പാണ്ഡ്യ 11 പന്തില്‍ 28 റണ്‍സെടുത്തു.