കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറവിയെടുത്ത മണ്ണില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി ടീച്ചര്‍ക്ക് ഉജ്ജ്വല വരവേല്‍പ്പ്. പാറപ്രം ഉള്‍പ്പെടുന്ന ധര്‍മ്മടം മണ്ഡലത്തിലെ വോട്ടര്‍മാരെ നേരിട്ട് കണ്ടുകൊണ്ടാണ് ശ്രീമതി ടീച്ചര്‍ മൂന്നാം ഘട്ട പൊതു പര്യടനം പൂര്‍ത്തിയാക്കിയത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറവിയെടുത്ത പാറപ്രത്തിന്റെയും പാവങ്ങളുടെ പടത്തലവന്‍ എ കെ ജി യുടെ ജന്മനാടായായ പേരളശ്ശേരിയുടെയും മണ്ണ് വീരോചിത സ്വീകരണമാണ് ശ്രീമതി ടീച്ചര്‍ക്ക് ഒരുക്കിയത്. മുഖ്യമന്ത്രിയുടെ മണ്ഡലം കൂടിയായ ധര്‍മ്മടത്തെ 27 കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം.

തുടക്കത്തില്‍ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു കൊണ്ടുള്ള പ്രചാരണവും തുടര്‍ന്ന് മൂന്ന് ഘട്ടങ്ങളിലായി പൊതു പര്യടനവുമാണ് ശ്രീമതി ടീച്ചര്‍ പൂര്‍ത്തിയാക്കിയത്.പ്രചാരണത്തില്‍ ഏറെ മുന്നിലെത്താനായതിന്റെ ആത്മ വിശ്വാസത്തിലാണ് കണ്ണൂര്‍ മണ്ഡലത്തില്‍ ഇടത് മുന്നണി.