കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ തോക്ക് നല്‍കിയത് രവി പുജാരിയെന്ന് പിടിയിലായ പ്രതികള്‍. കൃത്യത്തിന് മുന്‍പ് തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തി.

ഏഴു തവണ വെടിയുതിര്‍ത്ത് പരിശീലനം നടത്തിയെന്നും സംഘം. പ്രതികള്‍ ബ്യൂട്ടി പാര്‍ലറിലേക്ക് രണ്ടു തവണ വെടിവെച്ചു. വ്യക്തി വൈരാഗ്യം ഉണ്ടായിരുന്ന യുവാവിനെയും തോക്കു കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ നടി ലീനാ മരിയ പോളിനെ സഹായിച്ചവര്‍ക്ക് എതിരേയും ഭീഷണി മു!ഴക്കി അധോലോക നായകന്‍ രവി പൂജാരി.

ഇവരെ നേരിട്ട് ഫോണില്‍ വിളിച്ച രവി പൂജാരി കൊച്ചിയിലെ കാര്യങ്ങള്‍ കൃത്യമായി അറിയുന്നുണ്ടെന്നും കരുതിയിരിക്കാനും മുന്നറിയിപ്പ് നല്‍കി. അതേസമയം വെടിയുതിര്‍ത്ത സംഘത്തെ പിടികൂടിയ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഇരുപത്തിയഞ്ച് കോടി രൂപ ആവശ്യപ്പെട്ടാണ് അധോലോക നായകന്‍ രവി പൂജാരി നടി ലീനാ മരിയ പോളിനെ ഭീഷണിപ്പെടുത്തിയത്. നടി വ!ഴങ്ങാതെ വന്നതോടെയാണ് കൊച്ചി സ്വദേശികളായ ബിലാല്‍, വിപിന്‍ എന്നിവരെ ഉപയോഗിച്ച് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന നടിയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവെയ്പ്പ് നടത്തിയത്.

കേസുമായി ബന്ധപ്പെട്ട് നടിയെ സഹായിച്ചവരേയും സുഹൃത്തുക്കളേയുമാണ് ഇപ്പോള്‍ രവി പൂജാരി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കേസില്‍ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് നടിയുടെ അഭിഭാഷകനും ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ കാര്യങ്ങള്‍ കൃത്യമായി അറിയുന്നുണ്ടെന്നും കരുതിയിരിക്കാനും സന്ദേശത്തിലുണ്ട്.

വിവരങ്ങള്‍ രവി പൂജാരിയെ കൃത്യമായി അറിയിക്കുന്ന സംഘം കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ ഫോണ്‍ കോളില്‍ നിന്നും വ്യക്തമായിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശികളായ രണ്ട് പേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പെരുമ്പാവൂരിലെ കുപ്രസിദ്ധ ക്രിമിനല്‍ സംഘവുമായി അടുത്ത ബന്ധമുള്ള ബിലാല്‍, വിപിന്‍ എന്നിവര്‍ തന്നെയാണ് വെടിവെപ്പ് നടത്തിയതെന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു.

രവി പൂജാരിയുടെ സംഘം ഇവരുമായി ബന്ധപ്പെട്ടത് കാസര്‍കോടുള്ള ഗുണ്ടാസംഘം വഴിയാണ്. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന സൂചനയും ക്രെംബ്രാഞ്ച് അന്വേഷണ സംഘം നല്‍കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ത്ത രണ്ടു പേരെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 15 നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ബൈക്കിലെത്തിയ രണ്ടു പേര്‍ നടി ലീനാ മരിയ പോളിന്റെ ഉടമസസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ക്കുയായിരുന്നു.

പിന്നീട് അന്വേഷണം അധോലോക നായകന്‍ രവി പൂജാരിയിലേക്ക് നീങ്ങുകയായിരുന്നു. ഭീഷണിപ്പെടുത്തി കാശ് തട്ടുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം.