തെരഞ്ഞെടുപ്പു കമ്മീഷനെ ഭയപ്പെടുത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമം; കോടിയേരി ബാലകൃഷ്ണന്‍

തെരഞ്ഞെടുപ്പു കമ്മീഷനെ ഭയപ്പെടുത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

വർഗീയ ധ്രുവീകരണം ഉണ്ടാക്കി ദൈവത്തിന്റെ പേരിൽ വോട്ട് പിടിക്കാൻ ബി ജെ പി ശ്രമമെന്നും കോടിയേരി പറഞ്ഞു.

മുസ്ലീം ലീഗിന് റ പതാക പാകിസ്ഥാൻ പതാക എന്ന് അമിത് ഷാ ആക്ഷേപിച്ചിട്ടും എന്ത് കൊണ്ട് അതിനെ പ്രതിരോധിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം തയ്യാറായില്ലെന്നും കോടിയേരി ചോദിച്ചു.

ഹിന്ദുത്വ ശക്തികൾക്കു മുന്നിൽ കോൺഗ്രസ് പകച്ചു നിൽക്കുകയാണെന്നും കോടിയേരി പറഞ്ഞു. കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News