50 ശതമാനം വിവിപറ്റ് എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ; സിപിഐഎം ഉൾപ്പെടെ 23 പ്രതിപക്ഷ പാര്‍ട്ടികളാണ് ആവശ്യം ഉന്നയിച്ചത്

50 ശതമാനം വിവിപറ്റ് എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ ദില്ലിയിൽ ചേർന്ന് യോഗത്തിലാണ് തീരുമാനമായത്.

സിപിഐഎം ഉൾപ്പെടെ 23 പ്രതിപക്ഷ പാര്‍ട്ടികളാണ് ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം ഉന്നയിച്ച് സുപ്രിംകോടതിയെ സമീപിക്കാനും യോഗത്തിൽ തീരുമാനമായി

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിന്റെ നേതൃത്വത്തിൽ ദില്ലിയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് 50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന അവശ്യം ശക്തമാക്കിയത്.

സിപിഐഎം, സിപിഐ, കോണ്ഗ്രസ്,ആംആദ്മി, എസ്പി തുടങ്ങി 23ഓളം പ്രതിപക്ഷ പാര്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷനെയും യോഗത്തിൽ ശക്തമായി വിമർശിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം സുതാര്യമല്ലെന്നും, ബിജെപിയെ സഹായിക്കുന്ന തരത്തിലാണ് കമ്മീഷന്റെ പ്രവർതണമെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

വിവിപാറ്റ്‌ എണ്ണുന്നതിൽ സുപ്രിംകോടതിവിധിയിൽ തൃപ്തിയില്ലെന്നും യോഗം വ്യക്തമാക്കി., 50 ശതമാനം വിവി പാറ്റ്‌ എണ്ണണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടത്തിയെ സമീപിക്കാനും പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു.

പുനപരിശോധന ഹർജി നൽകണോ അതോ പുതിയ ഹർജി നല്കണമോ എന്നകാര്യം എല്ലാ പാർട്ടികളും ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സിപിഐഎം പിബി അംഗമായ നീലോത്പൽ ബസു വ്യക്തമാക്കി.

അതേസമയം ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്ന ആന്ധ്രാ പ്രദേശിൽ വോട്ടിംഗ് യന്ത്രത്തിൽ വ്യാപക ക്രമക്കേട് നടന്നെന്നും ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടി . ക്രമക്കേട് നടന്ന 150 സീറ്റുകളിൽ വീണ്ടും വോട്ടിങ് നടത്തണമെന്നും അവശ്യമുയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here