നന്മയുടെയും, പുരോഗതിയുടെയും, സ്നേഹത്തിന്‍റെയും സന്ദേശമാവട്ടെ വിഷു; മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ വിഷു ആശംസകള്‍

ലോകത്തെങ്ങുമുള്ള എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്ലാദകരമായ വിഷു ആശംസ നേർന്നു.

നന്മയുടെയും പുരോഗതിയുടെയും സ്നേഹത്തിന്റെയും സന്ദേശവുമായെത്തുന്ന വിഷു മലയാളികളുടെ കൊയ്ത്തുത്സവം കൂടിയാണ്.

മഹാപ്രളയത്തിൽ തകർന്ന കേരളത്തിന്റെ കാർഷിക മേഖലയെ വീണ്ടെടുക്കാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് നല്ല ഫലം കണ്ടു തുടങ്ങിയെന്നത് ഏറെ പ്രതീക്ഷ നൽകുന്നു.

വനകുട്ടനാട്ടിലും പാലക്കാട് മേഖലയിലും ഇക്കൊല്ലം നെല്ലിന് റെക്കോർഡ് വിളയാണ്. കൃഷി അഭിവൃദ്ധിപ്പെടുത്താനും പ്രകൃതിയെ സംരക്ഷിക്കാനുമു ള്ള നമ്മുടെ ശ്രമങ്ങൾക്ക് ഊർജമാവട്ടെ വിഷുവിന്റെ സന്ദേശമെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here