സമ്പദ്‌സമൃതിയുടേയും സമാധാനത്തിന്റെയും സന്ദേശം നല്‍കി ഒരു വിഷു കൂടി…….

കേരളത്തിന് ഇന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും വിഷു. ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് മനസ്സിൽ കൊന്നപ്പൂക്കളുടെ നൈര്‍മല്യത്തോടെ വിഷു ആഘോഷിക്കുമ്പോള്‍ കേരളം ഇന്ന് മഞ്ഞയണിയും. കേരളത്തിന്‍റെ സമൃദ്ധമായ കാര്‍ഷിക സംസ്കാരത്തിന്‍റെ ഓര്‍മപുതുക്കൽ കൂടിയാണ് വിളവെടുപ്പ് ഉത്സവം കൂടിയായ വിഷു.

കണിയൊരുക്കിയും കൈനീട്ടം നല്‍കിയും ഒത്തുചേര്‍ന്നും ആഹ്ലാദകരമായ വിഷു ആഘോഷത്തിലാണ് മലയാളി. സമൃദ്ധമായൊരു ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഏതൊരു ആഘോഷത്തേയും പോലെ വിഷുവും.

കേരളത്തില്‍ ഇത് നവവത്സരാരംഭമാണ്. ആണ്ടുപിറപ്പ് എന്നും വിഷു അറിയപ്പെടുന്നു. തമിഴ്നാട്ടിലും വിഷുദിനമാണ് നവവത്സരമായി കൊണ്ടാടുന്നത്. കലിവര്‍ഷവും ശകവര്‍ഷവും ആരംഭിക്കുന്നത് മേടവിഷു മുതലാണ്. വിഷു മേടവിഷുവെന്നും തുലാവിഷുവെന്നും രണ്ടുണ്ട്. മേടവിഷുവാണ് മലയാളികള്‍ക്ക് പ്രധാനം.

ശ്രീകൃഷണ രൂപത്തിന് മുന്നില്‍ തേച്ചു മിനുക്കിയ ഓട്ടുരുളിയില്‍ കണിവെള്ളരി, ഒപ്പം മറ്റ് പഴങ്ങളും കണിക്കൊന്നയും. പിന്നെ, സ്വര്‍ണ്ണം, വെള്ളി നാണയങ്ങള്‍, വാല്‍ക്കണ്ണാടി ഒരു വര്‍ഷത്തേക്കുള്ള സമൃദ്ധി ഒന്നാകെ ഒറ്റക്കാഴ്ചയിലൊരുക്കി മനസ് നിറച്ച ഓരോ വീട്ടിലും കണിയൊരുങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News