പാവപ്പെട്ടവരുടെ അന്നം മുടക്കാൻ പരാതി നൽകിയ പ്രേമചന്ദ്രനോട് എഴുത്തുകാരൻ അശോകൻ ചരുവിലിന്റെ ചോദ്യം? എംഎൽഎ, എംപി, മന്ത്രി പധവികൾ നേടാനുള്ളതുമാത്രമാണൊ രാഷ്ട്രീയം. തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി പാവപ്പെട്ട ജനങളുടെ അന്നം മുടക്കാൻ ശ്രമിച്ചത് അങേയറ്റം തെറ്റായിപോയി.

കഴിഞ്ഞ 3 വർഷമായി കൊല്ലം ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്ഐ പാവപ്പെട്ടവർക്കായി വിതരണം ചെയ്തു വരുന്ന പൊതിചോറിനെതിരെയാണ് എൻകെ പ്രേമചന്ദ്രൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

അന്നം മുടക്കാനാണൊ പരാതി നൽകിയതെന്ന് ആരോപിച്ച് സാമൂഹിക മാധ്യമങളിൽ യുഡിഎഫിനെതിരെ വലിയ വിമർഷനമാണ് ഉയരുന്നത്.

എഴുത്തുകാരനായ അശോകൻചരുവിലും ഫെയിസ് ബുക്കിൽ തന്റെ പ്രതിഷേധം രേഖപ്പെടുത്തി. എംഎൽഎ,എംപി,മന്ത്രി പധവികൾ നേടാനുള്ളതുമാത്രമാണൊ രാഷ്ട്രീയമെന്ന് അദ്ദേഹം പ്രേമചന്ദ്രനോടു ചോദിച്ചു.

ഇതുപോലുള്ള കള്ള നാണയങൾ സ്വന്തം സ്വാർത്ഥലാഭത്തിനുവേണ്ടിമാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുകയും നികൃഷ്ടമായ കൂറുമാറ്റവും നടത്തുന്നവനെ 18 അടവും പയറ്റുന്നവനെ പരാജയപ്പെടുത്തണമെന്ന് അശോകൻ ചരുവിൽ പറഞ്ഞു.

സാംസ്കാരിക രംഗത്തെ നിരവധിപേരിപ്പോൾ പാവപ്പെട്ടവർക്ക് ഡിവൈഎഫ്ഐ നടത്തുന്ന അന്നധാനത്തെ പ്രശംസിച്ചും അന്നം മുടക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താനും അഭ്യർത്ഥിച്ച് സാമൂഹിക മാധ്യമങളിലൂടെ പോസ്റ്റുകൾ പ്രചരിപ്പിച്ചു തുടങ്ങി.