നാടിന്റെ നന്മയ്ക്കായുള്ള നിര്‍ദേശങ്ങളും സംവാദവുമായി സാനു കാ സാത്ത്. മലപ്പുറം മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചായിരുന്നു നിര്‍ദേശങ്ങള്‍. വിവിധ മേഖലകളിലെ പ്രമുഖര്‍ സംവാദത്തില്‍ പങ്കെടുത്തു.

മലപ്പുറത്തെ പ്രവാസികളുടെ ആശങ്കകള്‍ മാത്രമല്ല, വിദ്യാഭ്യാസം, പ്രത്യേകിച്ച് അലിഗഡ്, ഇഫ്‌ളു സര്‍വകലാശാലകളുടെ സെന്റര്‍, വികസനം, കുടി വെള്ളം, ഗതാഗതം, കരിപ്പൂര്‍ വിമാനത്താവളം, ബാങ്കിങ്, റെയില്‍വേ, യുവജനകാര്യം, ഗവേഷണം തുടങ്ങി ചോദ്യങ്ങളേറെയുണ്ടായിരുന്നു സാനുവിനോട്. എല്ലാത്തിനും സാനുവിന് ഉത്തരമുണ്ട്.

മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ സമഗ്രമായ വികസന സ്വപ്‌നങ്ങളാണ് ഇവയെല്ലാം. സാനുവിലാണ് പ്രതീക്ഷ. ഡി വൈ എഫ് ഐ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ പങ്കെടുത്തു.