സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മ‍ഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് താപനില ഏപ്രിൽ മാസത്തിൽ ഉയർന്ന് നിൽക്കും. എന്നാൽ ഇന്ന് മുതൽ 19 വരെ വേനൽ മ‍ഴ സംസ്ഥാനത്ത് പരക്കെ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതെസമയം, കേരളത്തിൽ ഇത്തവണ കാലവർഷം കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ചൂട് കൂടിയ നിലയിൽ തുടരുന്ന സാഹചര്യത്തിലും ഒറ്റപ്പെട്ട് പ്രദേശങ്ങളിൽ വേനൽ മ‍ഴ എത്തി തുടങ്ങി. ഇന്ന് മുതൽ ഇൗ മാസം19 വരെ സംസ്ഥാനത്ത് പരക്കെ ചെറിയ തോതിൽ മ‍ഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.

എന്നാൽ താപനില ഏപ്രിൽ മാസത്തിൽ ഉയർന്ന് തന്നെ നിൽക്കും. 2 മുതൽ 4 ഡിഗ്രി വരെ താപനില ശരാശരിയിൽനിന്നും ഉയരുമെന്നതിനാൽ സൂര്യാഘാത – സൂര്യാതപ മുന്നറിയിപ്പ് ദുരന്ത നിവാരണ അതോറിറ്റി നീട്ടിയിട്ടുണ്ട്. മേയ് മാസത്തോടെ ചൂടിന്‍റെ കാഠിന്യം കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതെസമയം, കേരളത്തിൽ ഇത്തവണ കാലവർഷം കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പെസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം രൂപപ്പെട്ടിട്ടുണ്ടെങ്കിലും ജൂലൈ മാസത്തോടെ ദുര്ബലപ്പെടും. ഇതോടെ കേരളത്തിൽ ഉൾപ്പെടെ കനത്ത മഴ ലഭിക്കാൻ സാധ്യതയുണ്ട്. എൽ നിനോ പ്രതിഭാസം കാരണം കാലവർഷത്തിന്‍റെ എത്താൻ വൈകീയേക്കുമെന്നാണ് അറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News