പൊന്നാനിയിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ വിഷു ദിനത്തിൽ തവനൂര്‍ വൃദ്ധസദനം സന്ദര്‍ശിച്ചു. അന്തേവാസികളായ അച്ഛനമ്മമാര്‍ക്കൊപ്പം വിഷു സദ്യ കഴിച്ചാണ് അന്‍വര്‍ മടങ്ങിയത്.

വിഷു ദിനത്തില്‍ തവനൂര്‍ വൃദ്ധസദനത്തിലെ അന്തേവാസികളെ കാണാനാണ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ എത്തിയത്.എല്ലാ വരോടും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും,വിഷു ആശംസകള്‍ അറിയിച്ചും അന്‍വര്‍ വൃദ്ധസദനത്തില്‍ ഏറെ നേരം ചിലവഴിച്ചു.

അവർക്കൊപ്പം വിഷുസദ്യയും കഴിച്ചു. സ്ഥാനാര്‍ത്ഥിക്ക് അമ്മമാര്‍ വിജയാശംസകള്‍ നേര്‍ന്നു. മാതൃത്വത്തിന്റെ വിലയറിയാത്തവരാണ് മാതാപിതാക്കളെ ഉപേക്ഷിക്കുന്നതെന്ന് പി,വി അന്‍വര്‍ പറഞ്ഞു

പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് വിഷു പി.വി അന്‍വറിനൊപ്പം വിഷു ആഘോഷിക്കാനായതിന്റെ സന്തോഷമായിരുന്നു അമ്മമാര്‍. വീണ്ടും വരാമെന്ന് പറഞ്ഞാണ് പി വി അന്‍വര്‍ പ്രചരണ തിരക്കുകളിലേക്ക് നീങ്ങിയത്.