നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഒരു റണ്‍വേ
നാളെ മുതല്‍ അടച്ചിടും. നാളെ മുതല്‍ മെയ് 30 വരെയാണ് ഭാഗികമായി റണ്‍വേ അടക്കുന്നത്.

റണ്‍വേ അടയ്ക്കുന്നതിനാല്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകും.

വിമാനങ്ങളുടെ എണ്ണത്തിൽ 32 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നു അധികൃതര്‍ അറിയിച്ചു.
നിരവധി വിമാന കമ്പനികളുടെ സര്‍വീസുകള്‍ അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റും.

എയർ ഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഫ്ലൈ ദുബായ്, ഗൾഫ് എയർ, നേപ്പാൾ എയർലൈൻസ്, കുവൈത്ത് എയർവേസ് എന്നിവയുടെ മിക്ക സർവീസുകളും അൽ മക്തൂമിലേക്ക് മാറ്റി . കേരളത്തിലേക്കുള്ള വിമാന സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും.