തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കടുത്ത സ്ത്രീവിരുദ്ധത നിറഞ്ഞ് നില്‍ക്കുന്ന പരസ്യചിത്രവുമായി കെ സുധാകരന്‍ – Kairalinewsonline.com
DontMiss

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കടുത്ത സ്ത്രീവിരുദ്ധത നിറഞ്ഞ് നില്‍ക്കുന്ന പരസ്യചിത്രവുമായി കെ സുധാകരന്‍

സ്ത്രീ ഒരിക്കലും മുന്‍നിരയിലേക്ക് വരരുത് എന്നും അവര്‍ക്ക് നാടിനെ സേവിക്കാന്‍ കഴിയില്ലെന്നും പറയുകയാണ് ഈ പരസ്യം

ഇലക്ഷന്‍ പ്രചരണത്തിന് സ്ത്രീവിരുദ്ധത നിറഞ്ഞ് നില്‍ക്കുന്ന പരസ്യവുമായി കെ സുധാകരന്‍. ലോകത്ത് സ്ത്രീകള്‍ പല മേഖലകളിലും തങ്ങളുടെ സാന്നിധ്യം തെളിയിക്കുന്ന കാലത്ത് ആണ് ഒരു സ്ത്രീ നിയസഭയില്‍ പോയാല്‍ ഒന്നും നടക്കില്ലെന്നും അതിന് ആണ്‍കുട്ടി തന്നെ പോകണം എന്ന ആഹ്വാനവുമായി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരസ്യം.

തികച്ചും സ്ത്രീവിരുദ്ധ പരസ്യത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത് കണ്ണൂര്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയും നിലവിലെ എംപിയുമായ ശ്രീമതി ടീച്ചറെയാണ്. ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെ ആയി എന്ന് പോലും പറയുന്ന രീതിയിലേക്ക് കോണ്‍ഗ്രസിന്റെ നിലവാരം താഴുന്നതാണ് ഈ പരസ്യചിത്രം.

സ്ത്രീ ഒരിക്കലും മുന്‍നിരയിലേക്ക് വരരുത് എന്നും അവര്‍ക്ക് നാടിനെ സേവിക്കാന്‍ കഴിയില്ലെന്നും പറയുകയാണ് ഈ പരസ്യം. എന്തിനേറെ അടുക്കളയില്‍ോലി കഴിഞ്ഞ് ചായയും ആയി എത്തുന്ന ഒരു പെണ്‍കുട്ടിയെ പ്രതീകാത്മകമായ നിര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ ഈ പിന്തിരിപ്പന്‍ പരസ്യം.

To Top