കണ്ണൂര്‍: വിഷു ദിനത്തില്‍ വടകരയിലെ ഇടത് സ്ഥാനാര്‍ഥി പി ജയരാജനെ കാണാനും വിജയാശംസകള്‍ നേരാനും കുത്തബ്ദീന്‍ അന്‍സാരിയും അശോക് മോച്ചിയും എത്തി.

വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ പി ജയരാജന് വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് ഇരുവരും അറിയിച്ചു. ഗുജറാത്ത് കലാപ കാലത്ത് ഇരയും വേട്ടക്കാരനുമായി മാധ്യമങ്ങളില്‍ നിറഞ്ഞവരാണ് ഇരുവരും. കലാപത്തിന്റെ ഇരയായ കുത്തബ്ദീന്‍ അന്‍സാരിയെ പിന്നീട് സംരക്ഷിച്ചത്

സിപിഐ എമ്മായിരുന്നു. മുമ്പും കേരളത്തില്‍ വന്നിട്ടുള്ള ഇരുവരും പി ജയരാജനുമായി അടുത്ത സൗഹൃദമാണ് പുലര്‍ത്തുന്നത്.