സോഷ്യല്‍മീഡിയയിലൂടെ അശ്ലീല സന്ദേശം അയച്ച അക്കൗണ്ട് പരസ്യപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി. അശ്ലീല സന്ദേശങ്ങള്‍ അയച്ച് തന്നെ ലൈംഗീകമായി ശല്യം ചെയ്യുന്നു എന്ന് കുറിപ്പോടെയാണ് ഐശ്വര്യ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ടത്.

ഐശ്വര്യയുടെ വാക്കുകള്‍:

ഈ അക്കൗണ്ട് സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് എന്നെ ലൈംഗീകമായി ശല്യം ചെയ്യുകയാണ്. മോശം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ വഴിമാറി നടക്കാനുള്ള പക്വത എനിക്കുണ്ട്. പക്ഷേ ഈ പ്രൊഫൈലില്‍ കാണുന്ന ആണ്‍കുട്ടികളുടെ ചിത്രം നോക്കൂ.

സ്‌കൂള്‍ യൂണിഫോം ധരിച്ചു നില്‍ക്കുന്ന നാല് ആണ്‍കുട്ടികളുടെ ചിത്രമാണ് ഐശ്വര്യ പുറത്തുവിട്ട പ്രൊഫൈലിലുള്ളത്. ദ ഡാഡ് ഓഫ് ഡെവിള്‍ എന്നാണ് പ്രൊഫൈലിന്റെ പേര്.