ദില്ലി: മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപെട്ട് കേന്ദ്ര സര്‍ക്കാര്‍, മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്, തുടങ്ങി ഏഴ് എതിര്‍ കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

ശബരിമല യുവതി പ്രവേശന വിധിയുള്ളത് കൊണ്ട് മാത്രം ആണ് നോട്ടീസ് അയക്കുന്നതെന്നും സുപ്രീംകോടതി സൂചിപ്പിച്ചു.

മുസ്ലീം പള്ളികള്‍, ക്രിസ്ത്യന്‍ പള്ളികള്‍, അമ്പലങ്ങള്‍ എന്നിവ സര്‍ക്കാര്‍ സംവിധാനം അല്ലെന്ന് ജസ്റ്റിസ് ബോബ്ഡെയുടെ നിരീക്ഷണം. സര്‍ക്കാര്‍ ഇതര സംവിധാനത്തില്‍ തുല്യത അവകാശപ്പെടാന്‍ സാധിക്കുമോ എന്ന് സുപ്രീംകോടതി ചോദിച്ചു.

ആരെങ്കിലും അവരുടെ വീട്ടില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചാല്‍, അതിന് പൊലീസ് സംരക്ഷണം തേടാന്‍ കഴിയുമോ എന്ന് ജസ്റ്റിസ് ബോബ്ഡെ ആരാഞ്ഞു.