ദില്ലി: മയക്കത്തിലായിരുന്ന തെരഞ്ഞെടുപ്പ് കമീഷന് പെട്ടെന്ന് അധികാരത്തെ കുറിച്ച് ബോധം ഉണ്ടായെന്ന് സുപ്രീം കോടതി.

കമീഷന്റെ അധികാരത്തെ കുറിച്ച് ബോധം ഉണ്ടായതിനെ തുടര്‍ന്നാണ് വിദ്വേഷ പ്രസംഗം നടത്തിയ യോഗി ആദിത്യനാഥ്, മായാവതി, അസം ഖാന്‍, മേനക ഗാന്ധി എന്നിവര്‍ക്ക് എതിരെ നടപടി എടുത്തത് എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ട് ചോദിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടി എടുക്കാന്‍ അധികാരം ഇല്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിലപാട് എടുത്ത തെരഞ്ഞെടുപ്പ് കമീഷന്‍ ഇന്ന് നിലപാട് മാറ്റി.

മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടി എടുക്കാന്‍ കമീഷന് അധികാരം ഉണ്ടെന്ന് കോടതിയെ അറിയിച്ചു. കൂടുതല്‍ ഉത്തരവ് ഇപ്പോള്‍ ആവശ്യം ഇല്ല എന്ന് ചൂണ്ടിക്കാണിച്ച് ചീഫ് ജസ്റ്റിസ്. ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വച്ചു

തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പ്രചാരണ വിലക്കിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കണമെന്ന മായാവതിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

തെരഞ്ഞെടുപ്പ് കമീഷന്‍ അവരുടെ അധികാരങ്ങള്‍ ഉപയോഗിച്ചുള്ള നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി പറഞ്ഞു. ചട്ട ലംഘനം നടത്തിയവര്‍ക്ക് എതിരെയാണ് കമീഷ