എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളെ പുകഴ്ത്തി രാഹുല്‍ ഗാന്ധി; മോദിയുടെ നയങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനം

കൊല്ലം: ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന സാക്ഷരതയും ഉന്നതാ വിദ്യാഭ്യാസ നേട്ടങ്ങളേയും പുകഴ്ത്തി രാഹുല്‍ ഗാന്ധി. കേരളം സ്‌നേഹത്തോടും സാഹോദര്യത്തോടുമുള്ള സംസ്ഥാനമെന്നും രാഹുല്‍ പറഞ്ഞു.

നരേന്ദ്ര മോദിയുടെ നയങ്ങളെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി കേരളത്തെ വാഴ്ത്തി. മതസൗഹാര്‍ദവും സാഹോദര്യവുമുള്ള കേരളം മികച്ചതാണെന്നും ഇവിടുത്തെ സാക്ഷരതയും വിദ്യാഭ്യാസ നേട്ടങ്ങളും പ്രശംസനീയമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടികാട്ടി.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കൊടിക്കുന്നിലിനെ ചേര്‍ത്തുപിടിച്ച് പ്രശംസിച്ച രാഹുല്‍ ഗാന്ധി പ്രേമചന്ദ്രനെ ആശംസിച്ചില്ല. ഒടുവില്‍ മുല്ലപ്പള്ളി ഇടപെട്ടപ്പോഴും സ്വയം പരിചയപ്പെടുത്താന്‍ രാഹുല്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News