മധ്യപ്രദേശിലെ സത്‌ന രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ എബ്രഹാം മറ്റം അന്തരിച്ചു

സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള സത്‌ന രൂപതയുടെ പ്രഥമ ബിഷപ്പായിരുന്നു എബ്രഹാം മറ്റം. വിന്‍സന്‍ഷ്യന്‍ സന്യാസ സഭാംഗമായിരുന്നു അദ്ദേഹം. 98 വയസായിരുന്നു.

1968 മുതല്‍ സത്‌ന രൂപതയുടെ അപ്പസ്‌തോലിക് എക്‌സാര്‍ക്ക് ആയിരുന്ന മാര്‍ ഏബ്രഹാം മറ്റം 1977 മുതല്‍ 1999 വരെ രൂപതയെ നയിച്ചു. 1999 ഡിസംബര്‍ 18നാണ് അദ്ദേഹം ഔദ്യോഗിക പദവികളില്‍ നിന്നും വിരമിച്ചത്.

പാലാ രൂപതയിലെ നരിയങ്ങാനത്തു 1922 നവമ്പര്‍ 21 നാണ് എബ്രഹാം മറ്റത്തിന്റെ ജനനം.1950 മാര്‍ച്ച് 15 ന് അദ്ദേഹം വിന്‍സന്‍ഷ്യന്‍ സഭയിലെ വൈദികനായി.1968 ല്‍ അദ്ദേഹത്തെ പുതുതായി രൂപീകൃതമായ സത്‌ന എക്‌സാര്‍ക്കേറ്റിന്റെ എക്‌സാര്‍ക്കായി പോള്‍ ആറാമന്‍ മാര്‍പ്പാപ്പ നിയമിച്ചു.

എറണാകുളം ഇടപ്പള്ളിടോളില്‍ ഉള്ള വിന്‍സെന്‍ഷ്യന്‍ ആശ്രമത്തില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു അദ്ദേഹം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News