മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കേരളം മംഗലാപുരത്തുനിന്നും കൊച്ചിയിലേക്ക് ആംബുലന്‍സ് എത്തിയത് 5 മണിക്കൂറുകൊണ്ട്.

നീണ്ട അഞ്ച് മണിക്കൂര്‍ നേരം കേരളം ഒന്നാകെ ശ്വാസമടക്കിപ്പിടിച്ച് ഒരു കുരുന്നു ജീവനുവേണ്ടി ഒന്നിച്ചു. നിരത്തുകള്‍ ആ ആംബുലന്‍സിന് വ‍ഴിയൊരുക്കി.

ട്രാഫിക് സംവിധാനങ്ങളും സുരക്ഷയുമൊരുക്കി ഭരണ സംവിധാവനും ഒപ്പം നിന്നതോടുകൂടി 5 മണിക്കൂറുകള്‍ക്കൊണ്ട് ആ ജീവന്‍ മംഗലാപുരത്തുനിന്നും കൊച്ചിയിലെത്തി.

ആദ്യം തിരുവനന്തപുരത്തേക്കാണ് കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നതെങ്കിലും. സമയലാഭത്തിന് വേണ്ടി പിന്നീട് എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

കുഞ്ഞിന്‍റെ ചികിത്സയ്ക്ക് ആ‍വശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടൊന്ന് ഉറപ്പുവരുത്തിയശേഷമാണ് അമൃത ആശുപത്രിയിലേക്ക് മാറ്റാനുള്ള തീരുമാനമെടുക്കുന്നത്. സര്‍ക്കാറിന്‍റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സ സൗജന്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു.