പോണ്‍ വീഡിയകള്‍ക്ക് അടിമയായ മകനെ രക്ഷിക്കാന്‍ മകന്റെ 20 ലക്ഷം വില വരുന്ന അശ്ലീല വീഡിയോകള്‍ തീയിട്ട് നശിപ്പിച്ച് മാതാപിതാക്കള്‍. മിഷിഗനില്‍ ആണ് സംഭവം. 40 വയസായ മകന്‍ വീട്ടിലില്ലാത്ത സമയം നോക്കിയാണ് അവര്‍ ഇത് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത് കുട്ടികള്‍ക്ക് ഇതെല്ലാം വിറ്റു എന്ന കേസില്‍ ഇയാള്‍ പ്രതിയാണ്. അതിന് ശേഷം മാതാപിതാക്കളില്‍ നിന്നും ഇയാള്‍ അകന്ന് കഴിയുകയായിരുന്നു.

തന്റെ ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇയാള്‍. 20 വര്‍ഷത്തോളമായി 12 പെട്ടികളിലായി സൂക്ഷിച്ച പോണ്‍ സിനിമകളുടെയും മാസികളുടെയും ശേഖരം ഇവര്‍ തീവച്ച് നശിപ്പിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.