15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വര്‍ഗീയമായി അധിക്ഷേപിച്ച് ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകന്‍. ഇന്നലെയാണ് 15 ദിവസം മാത്രമുള്ള കുഞ്ഞിനെ മംഗലപുരത്ത് നിന്നും കൊച്ചിയിലേക്ക് ശസ്ത്രക്രിയക്കായി എത്തിച്ചത്.

കേരളം ഒന്നാകെ ആ കുഞ്ഞിന് വേണ്ടി കൈകോര്‍ത്തപ്പോള്‍ ആണ് വിഷം ചീറ്റി ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകന്‍ രംഗത്ത് എത്തിയത്. ന്യൂനപക്ഷങ്ങളോടും മുസ്ലീമുകളോടും ഉള്ള ഇവരുടെ സമീപനം ആണ് ഇതില്‍ കൂടെ ഒന്നൂടെ വ്യക്തമാകുന്നത്.

kl 60 j 7739 എന്ന ആംബുലന്‍സിനായി കേരളമാകെ തടസമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ – മിത്താഹ്’ ദമ്പതിദകളുടേതാണ്….

ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ (ജിഹാദിയുടെ) വിത്താണ്.

Image may contain: 1 person, text

ഇതായിരുന്നു കുഞ്ഞിനെതിരെ ഇയാള്‍ തൊടുത്ത് വിട്ട മാരകവിഷം നിറഞ്ഞ വാക്കുകള്‍. പ്രശ്‌നം വഷളായതോട് കൂടി പോസ്റ്റ് ഇയാള്‍ പിന്‍വലിച്ചിരുന്നു. ഇയാള്‍ക്കെതിരെ ഡിജിപിക്ക് പരാതി പോയിട്ടുണ്ട്.