സ്ത്രീധനം ലഭിക്കാന്‍ വേണ്ടി കല്ല്യാണം കഴിക്കുന്ന യുവാക്കള്‍ ശ്രദ്ധിക്കുക, ഈ നാട്ടുകാരുടെ മുന്നിലെത്തിയാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് പണികിട്ടും. ഉത്തര്‍പ്രദേശിലെ ഒരു കുടുംബം ആണ് സ്ത്രീധം കൂട്ടിചോദിച്ചതിന്റെ പേരില്‍ കല്യാണചെക്കന്റെ തല പാതി വടിച്ചത്. സ്വര്‍ണ മാലയും ബൈക്കും അധികം ചോദിച്ചതിനാലാണ് ഇത്.

കല്യാണത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വരന്റെ വീട്ടുകാര്‍ വീണ്ടും ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിവാഹത്തില്‍ നിന്നും പിന്മാറുമെന്നും ഇവര്‍ അറിയിച്ചിരുന്നു.

വരന്‍ ബൈക്ക് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അത് വാങ്ങി നല്‍കി. പക്ഷേ ബൈക്ക് അയാള്‍ക്ക് ഇഷ്ടമായില്ല. അത് നികത്താന്‍ സ്വര്‍ണമാല കൂടി ചോദിച്ചപ്പോള്‍ ആണ് വീട്ടുകാര്‍ ഇങ്ങനെ ഒരു പണി കാണിച്ചത്.