കനത്ത മഴ; റാന്നിയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു

വേനല്‍ മഴയില്‍ കനത്ത നാശം. റാന്നിയില്‍പെയ്ത വേനല്‍ മഴയിലാണ് കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 100ലേറെ വീടുകള്‍ ഭാഗികമായി നശിച്ചിട്ടുണ്ട്.

നിരവധി സ്ഥലത്ത് മരം കടപുഴകി വീണിട്ടുണ്ട്. വൈദ്യുതി ബന്ധം വിവിധയിടങ്ങളില്‍ താറുമാറായതായും റിപ്പോര്‍ട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ വേനല്‍ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഏപ്രില്‍ പകുതിയോടെ സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവിക്കുന്ന ചൂടിന് ശമനം ഉണ്ടായേക്കും.

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വ്യാപകമായി മഴപെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

അതേസമയം ചൂട് നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയങ്ങളില്‍ വെയില്‍ നേരിട്ടേല്‍ക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here