മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. തീയേറ്ററുകളില്‍ ഓടി തകര്‍ക്കുന്ന ചിത്രം ഇതിനോടകം തന്നെ നൂറു കോടി എന്ന മന്ത്രിക സംഖ്യയിലേക്ക് എത്തിക്കഴിഞ്ഞു.

മലയാള സിനിമയിലെ എക്കാലത്തേയും പ്രിയപ്പെട്ട താരങ്ങളായ മോഹന്‍ലാലും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, ബൈജു, കലാഭവന്‍ ഷാജോണ്‍. സാനിയ ഇയ്യപ്പന്‍ തുടങ്ങി നിരവധി പേരാണ് സിനിമയ്ക്കായി അണിനിരന്നത്. വിവേക് ഒബ്‌റോയ് ആണ് വില്ലനായെത്തിയത്.

ഇപ്പോള്‍ ചിത്രം തമിഴിലേ്ക്ക റീമക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. തല അജിത്ത് നായകനായി എത്തുമെന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.