ശബരിമല കര്‍മ്മസമിതി തിരുവനന്തപുരം നഗരത്തിനുള്ളില്‍ സ്ഥാപിച്ച ഫഌക്‌സുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീക്കി തുടങ്ങി. 24 ഫളക്സുകളില്‍ 8 എണ്ണം നീക്കം ചെയ്തു. ഇതിനെതിരെ കര്‍മ്മ സമിതി രംഗത്ത് എത്തി.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഇവര്‍ സ്ഥാപിച്ച ഫഌകസ്‌കുള്‍ ആണ് നീക്കം ചെയ്തത്. മണ്ഡലമെതായാലും മണ്ഡലകാലം മറക്കരുത് എന്ന വാക്യം ഉള്ള ഫഌക്‌സുകള്‍ ആണ് നഗരത്തില്‍ കൂടുതല്‍ ഉള്ളത്.

ഫ്‌ളക്‌സ് നീക്കാന്‍ എത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞത് നേരിയ തോതില്‍ വാക്ക് തര്‍ക്കത്തിന് ഇടയാക്കി.