സിനിമയില്‍ അവസരം കുറഞ്ഞാല്‍ അത് താന്‍ സൃഷ്ടിക്കുമെന്ന് നടി പാര്‍വതി. തനിക്ക് അവസരങ്ങള്‍ ന്‌ഷേധിച്ചാല്‍ താന്‍ സ്വയം അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അവര്‍ പറയുന്നു.

എഎംഎംഎ ക്കെതിരെ സംസാരിച്ചതിന് ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് സിനിമകള്‍ നഷ്ടമായിരുന്നു. തങ്ങളെ സപ്പോര്‍ട്ട് ചെയ്ത പലര്‍ക്കും ഇന്ന് സിനിമ ഇല്ലെന്നും പാര്‍വതി പറയുന്നു.

സിനിമയും കലയുമൊക്കെ ആരുടെയെങ്കിലും സ്വത്താണെന്ന് കരുതുന്നതു തന്നെ വിഢിത്തമാണ്. വരും വര്‍ഷങ്ങളില്‍ അതിന്റെ തകര്‍ച്ച കാണാന്‍ കഴിയും. സിനിമയാണ് പ്രധാനം. സിനിമയ്ക്കതീതമായി വ്യക്തികള്‍ക്ക് ഒരു പ്രാധാന്യവുമില്ല പുതിയ ചിത്രമായ ഉയരെയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കവെയാണ് പാര്‍വതി മനസു തുറന്നത്.