സ്മാര്‍ട്ട് ഫോണുകളുടെ കാലത്ത് അവ ദുര്‍വിനിയോഗം ചെയ്യുക എന്നത് ഇപ്പോള്‍ സാധരണ വിഷയമായി മാറുകയാണ്. യുവാക്കള്‍ക്കിടയിലെ അമിത ലൈംഗിക ചിന്ത അമ്മയെയും പെങ്ങളെയും പോലും തിരിച്ചറിയാന്‍ കഴിയാന്‍ കഴിയാത്ത അവസ്ഥയിലേക്ക് അവരെ എത്തിക്കുകയാണ്.

വാട്‌സ്ആപ്പിലൂടെ ഇങ്ങനെ മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത അഞ്ച് യുവാക്കള്‍ ആണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

ഇവര്‍ക്കെതിരെ 21 സ്ത്രീകള്‍ പരാതിയുമായി രംഗത്ത് എത്തി. അഞ്ചു പേരുടെയും മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി സൈബര്‍ സെല്ലിനു കൈമാറി. കൂടുതല്‍ പരിശോധനക്കായി തിരുവനന്തപുരത്തെ സൈന്റിഫിക്ക് ലാബിലേക്ക് അയച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു

കൂട്ടത്തിലൊരാളുടെ മാതാവിന്റെ ചിത്രം മോര്‍ഫ് ചെയ്ത് ഗ്രൂപ്പില്‍ ഇട്ടതോടെയാണ് ഇവരെക്കുറിച്ചഉള്ള വിവരങ്ഹള്‍ പുറം ലോകം അറിയാന്‍ തുടങ്ങിയത്.