വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങള്‍, ദുരൂഹതകള്‍: അയ്യപ്പഭക്തി ദുരുപയോഗിച്ച് ബിജെപിക്ക് വോട്ടു തേടുന്ന സത്യനാഥന്‍ എന്ന കള്ള സ്വാമിയുടെ ജീവിതം ഇങ്ങനെ

കോഴിക്കോട്: കൊയിലാണ്ടി പിഷാരിക്കാവ് സ്വദേശി വിശ്വംഭരന്റെ മകന്‍ സത്യനാഥന്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നന്മണ്ട പഞ്ചായത്തിലെ കൊളത്തൂരിലെത്തുന്നത്. പിന്നീട് ചിദാനന്ദപുരി എന്ന പേരില്‍ സ്വാമിയായി എന്ന് സ്വയം അവകാശപ്പെട്ട ഇയാള്‍ കൊളത്തൂരില്‍ ആശ്രമം തുടങ്ങി.

പിന്നീടിങ്ങോട്ട് ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു ചിദാനന്ദപുരിയുടെ ജീവിതവും.

ശബരിമല കര്‍മ്മ സമിതിയുടെ മുഖ്യരക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന ചിദാനന്ദപുരി വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ആളാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ ഒളിവില്‍ പാര്‍പ്പിക്കുന്നത് ഈ അദ്വൈതാശ്രമത്തിലാണ്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ കേസിലെ പ്രതി ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തന്‍ കണ്ണൂര്‍ ചെറുതാഴത്തെ വിജേഷിനെ ഒളിവില്‍ പാര്‍പ്പിച്ചത് അദ്വൈതാശ്രമത്തിലായിരുന്നു. പി.ജയരാജന്‍, ടിഐ മധുസൂദനന്‍ തുടങ്ങിയ സിപിഐഎം നേതാക്കള്‍ക്കെതിരെയും ഇയാള്‍ വധഭീഷണി മുഴക്കിയിരുന്നു.

വധഭീഷണി, കലാപം ഉണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ആയിരുന്ന ശ്രീജിത്ത് കൊടേരിയും സംഘവും 2018 നവംബര്‍ 2 വിജേഷിനെ കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ വെച്ചായിരുന്നു അറസ്റ്റ് ചെയ്തത്.

ചിദാനന്ദപുരിയുടെ അറിവോടെയാണ് ഇയാളെ ആശ്രമത്തില്‍ പാര്‍പ്പിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here