ഇടുക്കി: രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് രാഹുല്‍ ഗാന്ധി ഇടത് പക്ഷത്തിനെതിരെ മത്സരിക്കുന്നതെന്തിനെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കേരളം മാതൃകാ സംസ്ഥാനമാണെന്ന് പറയുന്ന രാഹുല്‍, കേരളത്തെ മാതൃകാ സംസ്ഥാനമാക്കിയ ഇടത് പക്ഷത്തെ കുറിച്ച് പറയാത്തതെന്തെന്നും യെച്ചൂരി ചോദിച്ചു. കേരളം റോള്‍ മോഡലാണെന്ന് പറഞ്ഞതിലൂടെ എല്‍ഡിഎഫിന് വോട്ട് ചെയ്യുക എന്നതാണ് രാഹുല്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മതേതര കേരളത്തില്‍ നിന്ന് ബിജെപിക്ക് ഒറ്റ എംപിമാരും ഉണ്ടാകില്ലെന്നും യെച്ചൂരി പറഞ്ഞു. ഇടുക്കിയിലെ ഇടത് സ്ഥാനാര്‍ത്ഥി അഡ്വ.ജോയ്‌സ് ജോര്‍ജിന്റെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്ത് തൊടുപുഴയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.