മലപ്പുറം> മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട് പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരം ശ്രീ ചിത്തിരയിലേക്ക് ആംബുലന്‍സ് പുറപ്പെടുന്നു. മലപ്പുറം പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയില്‍ നിന്ന് വൈകീട്ടോടെ വാഹനം പുറപ്പെടും.

മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശികളായ കളത്തിൽ നജാദിന്റെയും – ഇർഫാനയുടേയും മകനെയാണ്‌ ചികിൽത്സക്കായി കൊണ്ടുപോരുന്നത്‌. ആംബുലന്‍സ് നമ്പര്‍: KL 02 BD 8296 പെരിന്തൽമണ്ണ – തിരുവനന്തപുരം, റൂട്ട് പെരിന്തൽമണ്ണ-ഷൊർണുർ -തൃശൂർ.

ആരോഗ്യ വകുപ്പിന്‍റെ ഹൃദ്യം പദ്ധതിയുടെ ഭാഗമായുള്ള ആംബുലൻസിൽ ആണ് കുട്ടിയെ കൊണ്ട് പോകുക. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഓഫീസിൽ സഹായമഭ്യർത്ഥിച്ച് ബന്ധപ്പെട്ടതായി ബന്ധുക്കള്‍ അറിയിച്ചു.

ഇന്നലെ ഹൃദ്‌രോഗമുള്ള 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് എത്തിയിരുന്നു.

രാവിലെ 10 ന് മംഗലാപുരത്ത് നിന്ന് ശ്രീചിത്രയിലേക്ക് പുറപ്പെട്ട ആംബുലന്‍സ് സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക്‌ തിരിച്ചുവിട്ട്‌ അവിടെ സൗകര്യമൊരുക്കുകയായിരുന്നു.