സുരേഷ്‌ ഗോപിയുടെ അണ്ണാക്കിൽ മീൻമുള്ള് കുടുങ്ങി; തൃശൂരിലെ സ്ഥാനാർത്ഥി പര്യടനം പാതി വഴിയിൽ നിർത്തി ബി.ജെ.പി

ഉച്ച ഭക്ഷണത്തിനിടെ തൊണ്ടയിൽ മീൻ മുള്ള് തുളഞ്ഞുകയറിയ സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച ഉച്ചയ്ക്ക് മീൻ കഴിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷ് ഗോപിയുടെ തൊണ്ടയിൽ നിന്ന് ഡോക്ടർമാർ മുള്ള് എടുത്ത് മാറ്റുകയായിരുന്നു. തൃശൂർ ലോകസഭാ മണ്ഡലത്തിലെ തീരദേശ മേഖലയിൽ വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിലാണ് സംഭവം.

കഴിഞ്ഞ ദിവസങ്ങളിൽ സിനിമകളെ വെല്ലുന്ന അഭിനയവുമായി ഉച്ച സമയങ്ങളിൽ വീടുകളിൽ കടന്ന് കയറി ഭക്ഷണം കഴിക്കുന്ന സുരേഷ് ഗോപിയുടെ വാർത്ത ട്രോളന്മാർ ആഘോഷമാക്കിയിരുന്നു.

എന്നാൽ ട്രോളന്മാരെ വെല്ലുവിളിച്ച് ആവേശം കാണിക്കുന്നതിനിടയിലാണ് തൊണ്ടയിൽ മീൻ കുടുങ്ങിയത്. ആന്ധ്രാ മീൻ വിഴുങ്ങുന്ന ലാഘവത്തോടെ ചട്ടിയിൽ നിന്ന് മുഴുവനോടെ മീൻ വിഴുങ്ങിയതോടെ മുള്ള് വില്ലനായി.

വെള്ളം കുടിച്ചു മുള്ള് പോയില്ല. ചോറ് കഴിച്ചു മുള്ള് പോയില്ല. പഴം വിഴുങ്ങി മുള്ള് പോയില്ല. ഒടുവിൽ ബിജെപികാർക്കിടയിലെ ബുദ്ധിമാന്മാരുടെ നിർദ്ദേശം സ്വീകരിച്ച് സുരേഷ് ഗോപിയെ മറ്റ് ബി.ജെ.പി പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തുടർന്ന് മുള്ള് നീക്കം ചെയ്‌ത ശേഷമാണ് സ്ഥാനാർഥിയുടെ പ്രചാരണ പരിപാടികൾ പുനരാരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here