മൂന്ന് ദിവസം പ്രായമായ കുഞ്ഞിന് വേണ്ടി വഴിയൊരുക്കി കാത്തിരുന്ന് കേരളം

ഹൃദയ സംബന്ധമായ അസുഖത്തെ തുര്‍ന്ന് ശസ്ത്രക്രിയക്കായി പെരിന്തല്‍മണ്ണയില്‍ നിന്നാണ് റോഡ് മാര്‍ഗം കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിലെത്തിച്ചത്. 5 മണിക്കൂര്‍ കൊണ്ടാണ് ആംബുലന്‍സ് തിരുവനന്തപുരം ശ്രീ ചിത്രയില്‍ എത്തിയത്.

ഹൃദയത്തിന്റെ ഇടത് ഭാഗത്ത് വളര്‍ച്ച കുറവുള്ളതിനാലാണ് മലപ്പുറം വേങ്ങൂരിലെ നജാദ് ഇര്‍ഫാന ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ ആണ്‍ കുഞ്ഞിനെ അടിയന്തിര ചികിത്സക്കായി തിരുവനന്തപുരത്തെത്തിച്ചത്.

പെരിന്തല്‍മണ്ണ അല്‍ഷിഭ ആശുപത്രിയില്‍ നിന്ന് ശ്രീചിത്ര വരെ 400 കിലോമീറ്റര്‍ ദൂരം 5 മണിക്കൂര്‍ കൊണ്ട് ആംബുലന്‍സ് സുരക്ഷിതമായി കുഞ്ഞിനെ ലക്ഷ്യ സ്ഥാനത്തെത്തിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശ്ശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലൈഫ് എന്ന സംഘടനയാണ് കുട്ടിയെ തിരുവനന്തപുരത്തെത്തിച്ചത്.

ആംബുലന്‍സ് കടന്നു വന്നിടത്തെല്ലാം കേരളാ പൊലീസും എ കെ ഡി എഫ് എന്ന സംഘടനയും വഴിയൊരുക്കി. ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ഹൃദ്യം പദ്ധതിയിലൂടെ ഇനി ചികിത്സ ലഭിക്കും.

ശ്രീ ചിത്രയിലെ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. ബൈജു എസ് ധരന്റെ നേതൃത്വത്തിലാണ് ചികിത്സ.കുട്ടി ഇപ്പോള്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലാണ്.സമാന രീതിയില്‍ കഴിഞ്ഞ ദിവസം മംഗലാപുരത്ത് നിന്ന് 15 ദിവസം പ്രായമായ കുഞ്ഞിനെ എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here