ബാലഗോപാലന് വേണ്ടി വോട്ട് തേടി മണ്‍റോതുരുത്ത് നിവാസികള്‍

മണ്‍റോതുരുത്ത് നിവാസികള്‍ക്ക് കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ വോട്ടില്ല. എങ്കിലും മണ്‍റോതുരുത്ത് നിവാസികള്‍ കെ. എന്‍. ബാലഗോപാലന് വേണ്ടി വോട്ട് തേടി കൊല്ലം പട്ടണത്തില്‍ ഇറങ്ങി.

മുങ്ങിതാഴ്ന്നുകൊണ്ടിരുന്ന മണ്‍റോതുരുത്തിനെ ലോകശ്രദ്ധയിലേക്ക് എത്തിച്ച ബാലഗോപാലിന് വിജയാശംസകളുമായിട്ടാണ് അവരെത്തിയത്. മണ്‍റോതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്റെ നേതൃത്വത്തില്‍ നൂറോളം വരുന്ന മണ്‍റോതുരുത്ത് നിവാസികള്‍ പെരുമണില്‍ നിന്നും സൈക്കിള്‍ റാലിയുമായാണ് കൊല്ലത്തെത്തിയത്.

രാജ്യസഭാംഗമായിരിക്കെ കെ.എന്‍. ബാലഗോപാലാണ് പാര്‍ലമെന്റിലും പരിസ്ഥിതി വ്യതിയാനങ്ങളെകുറിച്ച് തായ്‌ലന്റില്‍ നടന്ന അന്താരാഷ്ട്ര സെമിനാറിലും മണ്‍റോതുരുത്തിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചത്.

ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര പഠനസംഘങ്ങള്‍ മണ്‍റോതുരുത്തിലെത്തി. മണ്‍റോതുരുത്തിന്റെ ടൂറിസം സാധ്യതകളും വര്‍ധിച്ചു. കെ.എന്‍.ബാലഗോപാല്‍ മുന്‍ കൈയെടുത്ത് ഒരു ഭവനമാതൃകയും മണ്‍റോത്തുരുത്തിനായി ഒരുക്കി.

സി.പി.ഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്‍റോതുരുത്തില്‍ നിര്‍മ്മിക്കുന്ന ആംഫിബിയസ് വീടിന്റെ ശില്പിയും ബാലഗോപാലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News