കെ എന്‍ ബാലഗോപാലിന് എതിരെ നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി

കൊല്ലം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാലിന് എതിരെ തെരഞ്ഞെടുപ്പ് കമീഷന് യുഡിഎഫ് നല്‍കിയ പരാതി തള്ളി.

ഡിവൈഎഫ്‌ഐ ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് നല്‍കുന്ന പൊതിച്ചോര്‍ വിതരണം തുടരാനും കമീഷന്‍ അനുമതി നല്‍കി.

എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി അച്ചടിച്ച പോസ്റ്ററില്‍ എണ്ണം കാണിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നല്‍കിയത്.

ഈ പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. യുഡിഎഫ് നല്‍കിയ പരാതി വ്യാജമായിരുന്നുവെന്ന് കമ്മീഷന് ബോധ്യമായി,പാവപ്പെട്ടവര്‍ക്ക് ഡിവൈഎഫ്‌ഐ നല്‍കി വന്നിരുന്ന പൊതിചോര്‍ വിതരണം തുടരാമെന്നും,എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ ചിന്നം ഉള്‍പ്പടെയുള്ളവ ഉപയോഗിക്കരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

യുഡിഎഫ് ക്യാമ്പ് പ്രതിരോധത്തിലായെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. പണം നല്‍കി എല്‍ഡിഎഫ് വോട്ടു പിടിക്കുന്നുവെന്ന യുഡിഎഫിന്റെ ആരോപണങ്ങള്‍ തെളിയിക്കാന്‍ എല്‍ഡിഎഫ് വെല്ലുവിളിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here