വാഹനാപകടം: പ്രശസ്ത സീരിയല്‍ നടിമാര്‍ കൊല്ലപ്പെട്ടു; അപകടം ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങുമ്പോള്‍

ഹൈദരബാദ്: തെലങ്കാന വികാരാബാദിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു നടിമാര്‍ മരിച്ചു.

സീരിയല്‍ നടിമാരായ ഭാര്‍ഗവി (20), അനുഷ റെഡ്ഢി (22) എന്നിവരാണ് മരിച്ചത്.

ഒരു സീരിയലിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഹൈദരബാദിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ട്രക്കിനെ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ചപ്പോള്‍ റോഡരികിലെ മരത്തില്‍ ചെന്നിടിക്കുകയായിരുന്നു.

ഭാര്‍ഗവി സ്ഥലത്ത് വച്ചു തന്നെ മരിച്ചു. അനുഷ ഹൈദരാബാദിലെ ആശുപത്രിയില്‍ വച്ചും.

കാറിന്റെ ഡ്രൈവര്‍ ചക്രി, സഹായിയായ വിനയ് കുമാര്‍ എന്നിവര്‍ പരുക്കേറ്റ് ചികിത്സയിലാണ്.

തെലങ്കാനയിലെ നിര്‍മല്‍ സ്വദേശിയായ ഭാര്‍ഗവി സീ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന മുത്യാല മുഗ്ഗു എന്ന ജനപ്രിയ സീരിയലിലൂടെ പ്രശസ്തയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News