യു ഡി എഫ് സ്ഥാനാർത്ഥി പി.കെ കുഞ്ഞിലിക്കുട്ടിയുടെ റോഡ് ഷോയ്ക്കിടെ കുടുംബത്തിന് നേരേ ആക്രമണം; വീഡിയോ

മലപ്പുറം എടവണ്ണപ്പാറയിൽ യു ഡി എഫ് സ്ഥാനാർത്ഥി പി.കെ കുഞ്ഞിലിക്കുട്ടിയുടെ റോഡ് ഷോയ്ക്കിടെ കുടുംബത്തിന് നേരേ ആക്രമണം. വെട്ടത്തൂർ സ്വദേശി കൊടിഞ്ഞിപ്പുറത്ത് അമീർ അലിയ്ക്കും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്.

അമീറലിയുടെ സഹോദരൻ മുസ്ലിം ലീഗ് വിട്ടതിലുള്ള പ്രകോപനമാണ് അക്രമത്തിന് കാരണം. റോഡ് ഷോക്കിടെ ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. ഈ സമയത്ത് തുറന്ന വാഹനത്തിൽ പി കെ കുഞ്ഞാലിക്കുട്ടി ഉണ്ടായിരുന്നെങ്കിലും ഇടപെടാതെ റോഡ് ഷോ തുടരുകയായിരുന്നു.

പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമീറലിയെയും കുടുംബത്തെയും മലപ്പുറം മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി വി.പി സാനുവും സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം വിജു കൃഷ്ണനും കേരള സംസ്ഥാന യുവജന കമ്മീഷൻ കോർഡിനേറ്റർ മുസമിൽ എന്നിവർ മഞ്ചേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സന്ദർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News