ആന്റോ ആന്റണി ഭാര്യയുടെയും സഹോദരങ്ങളുടെയും പേരില്‍ അനധികൃതമായി വായ്പ തരപ്പെടുത്തി വന്‍ സാമ്പത്തിക ക്രമക്കേട് നടത്തി

പത്തനംതിട്ട എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ആന്റോ ആന്റണി അധികാരത്തിന്റെ പിന്‍ബലത്തില്‍ ഭാര്യയുടെയും സഹോദരങ്ങളുടെയും പേരില്‍ അനധിക്യതമായി വായ്പ്പ തരപ്പെടുത്തി വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായി പരാതി.

എംപിയുടെ കുടുംബം സാമ്പത്തിക ക്രമക്കേട് നടത്തിയ സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നും ആരോപണം.

ആന്റോ ആന്റണി എംപിയുടെ സഹോദരനും കോണ്‍ഗ്രസ് സംഘടനാ നേതാവുമായിരുന്ന ചാള്‍സ് ആന്റണി പൂഞ്ഞാര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരിക്കെ 12 കോടിയുടെ ക്രമക്കേട് നടത്തിയതായാണ് ബാങ്ക് ഭരണസമിതി മുന്‍ ഭാരവാഹികള്‍ പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരിക്കുന്നത്.

എംപിയുടെ ഭാര്യ ഗ്രേസ് ആന്റോയെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പൂഞ്ഞാര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ അംഗമാക്കുകയും ഇവരുടെ പേരിലുള്ള 47.59 ആര്‍ വസ്തുവിന്റെ ഈടിന്‍മ്മേല്‍ മുന്ന് പേരുടെ പേരില്‍ 30 ലക്ഷം ലോണ്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

എംപിയുടെ സഹോദരന്‍ ചാള്‍സ് ആന്റണിയുടെ ഭാര്യ മകള്‍ മറ്റ് ബന്ധുക്കള്‍ എന്നിവരുടെ പേരില്‍ 1 കൊടി 40 ലക്ഷം രുപ വായ്പ്പയെടുത്തു.

എംപിയുടെ ജേഷ്ഠ സഹോദരന്‍ ജെയിംസ് ആന്റണി ഭാര്യ ചിന്നമ്മ ജെയിംസ് മകള്‍ അനി എന്നിവരുടെയും മറ്റൊരു സഹോദരന്‍ ജോസ് ആന്റണി എന്നയാളുടെയും പേരില്‍ 6 കോടി 94 ലക്ഷം രൂപ സര്‍വീസ് സഹകരണ ബാങ്കില്‍ കുടിശികയുണ്ട്.

ബാങ്ക് സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ഇത് സംബന്ധിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് 2018 നവംബറില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് കുടിയായ സിറിയക്ക് ലൂക്കോസ് ആരോപിച്ചു.

ഈട് വച്ച ഭുമി യുടെ വില പെരുപ്പിച്ച് കാട്ടിയാണ് എംപിയുടെ കുടുംബം ക്രമക്കേട് നടത്തിയിരിക്കുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News