പ്രിയങ്ക ചതുര്‍വേദിയുടെ പരാതി അവഗണിച്ച് എഐസിസി; അപമര്യാദയായി പെരുമാറിയ നേതാക്കളെ കോണ്‍ഗ്രസ് തിരിച്ചെടുത്തു; ഗുണ്ടകള്‍ക്കാണ് പാര്‍ട്ടിയില്‍ പ്രാധാന്യമെന്ന് പ്രിയങ്ക

ദില്ലി: നേതാക്കള്‍ അപമര്യാദയായി പെരുമാറിയെന്ന വനിതാ ദേശീയ വക്താവിന്റെ പരാതിയ്ക്ക് പോലും വിലനല്‍കാതെ എ.ഐ.സി.സി നേതൃത്വം.

എ.ഐ.സി.സി വക്താവ് പ്രിയങ്ക ചതുര്‍വേദിയോട് അപമര്യാദയായി പെരുമാറിയ യുപിയിലെ നേതാക്കളെ കോണ്‍ഗ്രസ് പാര്‍ടിയില്‍ തിരിച്ചെടുത്തു.

പാര്‍ടിയ്ക്ക് വേണ്ടി രക്തവും വിയര്‍പ്പും നല്‍കിയവരെക്കാള്‍ ഗുണ്ടകള്‍ക്കാണ് കോണ്‍ഗ്രസില്‍ പ്രാധാന്യമെന്ന് തുറന്നടിച്ച് വക്താവ് പ്രിയങ്ക ചതുര്‍വേദി സ്വന്തം പാര്‍ടിക്കെതിരെ രംഗത്ത് എത്തി.

കോണ്‍ഗ്രസ് വക്താവ് തന്നെ കോണ്ഗ്രസ് പാര്‍ടിയെ തള്ളി പറഞ്ഞു.

റഫേല്‍ വിവാദത്തില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ സെപ്ന്റബര്‍ 1 ന് മധുരയില്‍ എത്തിയ എ.ഐ.സിസി ദേശിയ വക്താവ് പ്രിയങ്ക ചതുര്‍വേദിയോട് ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മോശമായി പെരുമാറി.

അപമര്യാദയായി പെരുമാറിയ നേതാക്കള്‍ അശ്ലീല വാക്കുകളും ഉപയോഗിച്ചു. ദില്ലിയില്‍ തിരിച്ചെത്തിയ പ്രിയങ്ക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ എട്ട് നേതാക്കളെ കണ്ടെത്താന്‍ ദേശിയ നേതൃത്വത്തിന് കഴിഞ്ഞു.

താത്കാലികമായി ചുമതലകളില്‍ നിന്നും മാറ്റി നിറുത്തിയെങ്കിലും കഴിഞ്ഞ ദിവസം ആരും അറിയാതെ എട്ട് പേരെയും തിരിച്ചെടുത്ത് സ്ഥാനമാനങ്ങള്‍ നല്‍കി. ഇതിനെതിരെയാണ് പാര്‍ടി ദേശിയ വക്താവും പരാതിക്കാരിയുമായ പ്രിയങ്ക ചതുര്‍വേദി രംഗത്ത് എത്തിയത്.ഗുണ്ടകള്‍ തിരിച്ചെത്തിയെന്ന് ട്വീറ്റ് ചെയ്ത അവര്‍ ദേശിയ നേതൃത്വത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു.

പാര്‍ടിയ്ക്ക് വേണ്ടി ചോരയും നീരും നല്‍കിയവരെക്കാള്‍ ഗുണ്ടകള്‍ക്കാണ് പാര്‍ടിയില്‍ പ്രാധാന്യമുള്ളത്. കോണ്ഗ്രസിന് വേണ്ടി അധിക്ഷേപങ്ങള്‍ നേരിട്ട തന്നെ ഭീഷണിപ്പെടുത്തിയവര്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെടുന്നത് നിര്‍ഭാഗ്യകരമാണന്നും പ്രിയങ്ക പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വന്തം വക്താവ് തന്നെ പാര്‍ടിയെ തള്ളിപറഞ്ഞത് കോണ്ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി.

ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോതിരാദ്യസിന്ധ്യയുടെ അനുമതിയോടെയാണ് നേതാക്കളെ തിരിച്ചെടുത്തത് എന്ന് കോണ്‍ഗ്രസിന്റെ യുപി ഘടകം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News