ബംഗാളില്‍ ജനാധിപത്യം തകര്‍ക്കപ്പെടുന്നുവെന്ന് യെച്ചൂരി; സിപിഐഎം പിബി അംഗം മുഹമ്മദ് സലീമിന് നേരെയുണ്ടായ ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

കല്‍പ്പറ്റ: പശ്ചിമബംഗാളില്‍ ജനാധിപത്യം തകര്‍ക്കപ്പെടുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

തൃണമൂല്‍ രാഷ്ട്രീയം ആക്രമണത്തിലേക്ക് പൂര്‍ണ്ണമായും മാറുകയാണെന്നും ഇതിനെതിരെ തെരെഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം വയനാട്ടില്‍ പറഞ്ഞു. ബംഗാളില്‍ സിപിഐഎം പിബി അംഗവും സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് സലീമിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെയാണ് മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. മണ്ഡലമായ റായ്ഗഞ്ചിലൂടെ സഞ്ചരിക്കുമ്പോഴാണ് വാഹനം തടഞ്ഞുനിര്‍ത്തി സംഘം വെടിയുതിര്‍ത്തത്.

സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടി.

പശ്ചിമബംഗാളില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപകഅക്രമങ്ങളാണ് തൃണമൂല്‍ നടത്തുന്നത്. ഒന്നാംഘട്ട വോട്ടടുപ്പിലും ശക്തമായ ആക്രമണം അരങ്ങേറിയിരുന്നു.

നേതാക്കളെ ബൂത്തുകളില്‍ എത്താന്‍ പോലും അനുവദിച്ചിരുന്നില്ല. ഇതിനെതിരെ സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News