കോണ്‍ഗ്രസിന് എന്താണ് പറ്റിയത്? ജാതീയത ഗ്രസിക്കുന്ന ഒരു പ്രതിലോമ പ്രസ്ഥാനമായി കേരളത്തിലും അധപതിച്ചോ?

തിരുവനന്തപുരം: ജാതീയത ഗ്രസിക്കുന്ന ഒരു പ്രതിലോമ പ്രസ്ഥാനമായി കോണ്‍ഗ്രസ് കേരളത്തിലും അധപതിച്ചോയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോടിയേരിയുടെ വാക്കുകള്‍:

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് എന്താണ് പറ്റിയത് ! ജാതീയത ഗ്രസിക്കുന്ന ഒരു പ്രതിലോമ പ്രസ്ഥാനമായി കോണ്‍ഗ്രസ് കേരളത്തിലും അധപതിച്ചോ?

തൃത്താലയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത് നടന്ന പരിപാടിയില്‍ പാസ് വിതരണം ചെയ്തത് ജാതി അടിസ്ഥാനത്തിലാണെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ നേതാവാണ് ആരോപിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ പരാതിയുമായി അവര്‍ മുന്നോട്ടുപോവുകയാണെന്ന് വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളവര്‍ക്ക് തന്നെ ഇരുവര്‍ക്കും കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് അധിക്ഷേപം നേരിട്ടെന്നും, എ ഐ സി സി പ്രസിഡന്റിന്റെ പരിപാടിയിലേക്കുള്ള പാസ് വിതരണം ചെയ്തത് ജാതി നോക്കിയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഫേസ്ബുക്ക് കുറിപ്പിട്ട് അപമാനം പങ്കുവയ്ക്കുമ്പോള്‍, പ്രബുദ്ധ കേരളം കോണ്‍ഗ്രസിനെ പുച്ഛത്തോടെയാണ് നോക്കി കാണുന്നത്.

രാഹുല്‍ ഗാന്ധിയെ കാണാന്‍ പാസ് നല്‍കാതെ മാറ്റി നിര്‍ത്തിയ ദളിത് വിഭാഗത്തിലുള്ളവരുടെ വോട്ട് കോണ്‍ഗ്രസിനും രാഹുലിനും വേണ്ടേ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News