തിരുവനന്തപുരം: വിഷു ദിനത്തില്‍ കാട്ടാക്കടയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ച ആര്‍എസ്എസിനും ബിജെപിക്കും മറുപടിയുമായി സ്വാമി ബ്രഹ്മാനന്ദതീര്‍ത്ഥ.

ക്ഷേത്രങ്ങളില്‍ നുഴഞ്ഞു കയറിയ തെമ്മാടികളും തീവ്രവാദികളുമാണ് അവരെന്ന് ബ്രഹ്മാനന്ദതീര്‍ത്ഥ പറയുന്നു.

പ്രസംഗം നടന്നതിന് സമീപത്തെ ക്ഷേത്രത്തില്‍ സംഘപരിവാര്‍ നടത്തിയത് നാമജപമല്ലെന്നും മറിച്ച് കൊലവിളിയാണെന്നും ബ്രഹ്മാനന്ദതീര്‍ത്ഥ പറഞ്ഞു.

തോറ്റംപ്പാട്ട് ശബ്ദം കുറച്ചാണ് ക്ഷേത്രഭാരവാഹികള്‍ വച്ചത്. എന്നാല്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ വന്ന് ബഹളം സൃഷ്ടിക്കുകയായിരുന്നു.

സംഭവം ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചു. എന്നാല്‍ വിവരമുള്ള മലയാളികള്‍ അത് വിശ്വസിക്കില്ല.

അമ്പലത്തെ മറയാക്കി മറ്റു പല ഉദ്ദേശങ്ങളുമാണ് ആര്‍എസ്എസിനും ബിജെപിക്കും. ഹിന്ദുസമൂഹത്തിന്റെ നെഞ്ചത്ത് കയറികൊണ്ട് കുറുവടി കളികളാണ് അവര്‍ നടത്തുന്നത്.

അമ്പലത്തില്‍ സംഘ്പരിവാര്‍ കാണിക്കുന്ന തെമ്മാടിത്തരത്തിന് കണക്കില്ലെന്നും കാട്ടാക്കട സംഭവത്തില്‍ മുഖ്യമന്ത്രിയോട് കേരളത്തിലെ ഹിന്ദുസമൂഹവും സന്യാസി സമൂഹവും മാപ്പ് പറയുന്നെന്നും ബ്രഹ്മാനന്ദതീര്‍ത്ഥ പറഞ്ഞു.