കൊച്ചിയിൽ അമ്മയുടെ മർദ്ദനത്തിൽ പരുക്കേറ്റ മൂന്ന് വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കൽ സംഘം.

കോട്ടയത്ത് നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് കൊച്ചിയിലെത്തി കുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുട്ടിയുടെ അമ്മയെ കോടതി റിമാൻഡ് ചെയ്തു.

അതേ സമയം കുഞ്ഞിന്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് അറിയിച്ചു. ആരോഗ്യമന്ത്രി നിയോഗിച്ച കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ദ സംഘമാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തി കുഞ്ഞിനെ പരിശോധിച്ചത്.

തലയുടെ വലത് ഭാഗത്ത് ഏറ്റ ഗുരുതര പരുക്കാണ് കുഞ്ഞിന്റെ ആരോഗ്യ നില അപകടത്തിലാക്കിയത്. തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാണ് നടക്കുന്നത്. ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെയും പരുക്ക് ബാധിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുട്ടിയുടെ അമ്മയെ കോടതി റിമാൻഡ് ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലിൽ സ്ഥിരമായി കുഞ്ഞിനെ മർദിക്കാറുണ്ടായിരുന്നു എന്ന് ജാർഖണ്ഡ് സ്വദേശിനി ആയ യുവതി പോലീസിനോട് സമ്മതിച്ചു.

അതേ സമയം മൂന്ന് വയസ്സുകാരന്റെ ചികിത്സയും സുരക്ഷിതത്വവും സർക്കാർ ഏറ്റെടുത്തതായി ആരോഗ്യ മന്ത്രി അറിയിച്ചു.