ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ 61.29 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 11 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 95 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.

പശ്ചിമബംഗാളിലെയും തമിഴ്‌നാട്ടിലെയും അക്രമസംഭവങ്ങള്‍ ഒഴിച്ചാല്‍പോട്ജുവേ വോട്ടെടുപ്പ് ശാന്തമായിരുന്നു. പശ്ചിമ ബംഗാളിലും. അസമിലും, മണിപ്പൂരിലും കനത്ത പോളിങ് അണ് രേഖപ്പെടുത്തിയത്.

ദക്ഷിണേന്ത്യയിലെ 52 മണ്ഡലങ്ങളിലും ഉത്തരേന്ത്യയിലെ 43 മണ്ഡലങ്ങളിലുമാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ഭേദപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയതും.

95 മണ്ഡലങ്ങളിലായി 61.29ശതമാന് പോളിംഗ്. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് പശ്ചിമബംഗാള്‍, അസം, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ്.

അസമില്‍ 73.32 ശതമാനവും, മണിപ്പൂരില്‍ 74.69ശതമാനവും, പശ്ചിമബംഗാളില്‍ 75.27 ശതമാനവുമാണ് പോളിംഗ്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് ജമ്മുകശ്മീരിലാണ്.

43.37ശതമാനമാണ് പോളിംഗ്. മഹാസഖ്യത്തിനുള്ള പരീക്ഷണം കൂടിയായ വോട്ടെടുപ്പില്‍ തമിഴ്‌നാട്ടിലെ 38 മണ്ഡലങ്ങളും, കര്‍ണാടകയിലെ 14മണ്ഡലങ്ങളും വിധിയെഴുതി.

കനിമൊഴി, ദയാനിധി മാരന്‍, ദേവഗൗഡ, തുടങ്ങി നിരവധി പ്രമുഖര്‍ ഉള്‍പ്പെടെ 1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. തെക്കന്‍ തമിഴ്‌നാട്ടില്‍ ശക്തമായ ത്രികോണമത്സരമാണ് നടന്നതും.

ഡിഎംകെയ്ക്കും, എഐഡിഎംകെയ്ക്കും, പുറമേ ടിടിവി ദിനകരന്റെ എഎംഎംകെയും കൂടി രംഗത്ത് വന്നതോടെയാണ് ശക്തമായ ത്രികോണ മത്സരത്തിന് വേദിയൊരുങ്ങിയത്.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമൊഴുക്കുന്നെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പിന്റെ ശക്തമായ നിരീക്ഷവും തമിഴ്‌നാട്ടില്‍ ഉണ്ടായിരുന്നു.

കര്‍ണാടകയിലെ 14 മണ്ഡലങ്ങളില്‍ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം ബിജെപിക്ക് ഉയര്‍ത്തിയത് കനത്ത വെല്ലുവിളി തന്നെയാണ്.

അതിനിടയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അക്രമസംഭവങ്ങളും അരങ്ങേറി. പശ്ചിമബംഗാളിലാണ് കൂടുതല്‍ അക്രമസംഭവഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐ(എം) സ്ഥാനാര്‍ത്ഥി മുഹമ്മദ് സിമുനെ അക്രമിക്കുകയും, ബൂത്തുകള്‍ കൈയ്യേറുകയും ചെയ്തു.

തമിഴ്‌നാട്ടിലും ചെറിയ തോതില്‍ അതക്രമസംഭവങ്ങള്‍ ഉണ്ടായി. ഇതൊഴിച്ചാല്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പൊതുവേ ശാന്തമായിരുന്നു.